റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 301 പേർ 364 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.31 ശതമാനമായി ഉയർന്നു. അതേസമയം 16 കോവിഡ് മരണവും സ്ഥിരീകരിച്ചു. 42 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/48F1VngHvjP9ljwj83zJ.jpg)
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. നവംബര്‍ പതിനാറ് വരെ രാജ്യത്ത് ഇതുവരെ ആകെ 88,84,878 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 44,855 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി
കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങള്‍, ഹൈല്‍ 31, യാമ്പു 23, മക്ക 23 മദീന 15, ഖമീസ് മുഷിയാത് 15 തുടങ്ങി സൗദിയിലെ 58 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 7,362 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 823 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 353,556 ഉം മരണ നിരക്ക് 5676 ഉം രോഗമുക്തി നേടിയവര്‍ 340,668 ആയി..
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര കോടിയായി ഇതുവരെ, 1,326,305, പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 38,218,430 ആയി. ചികിത്സയിലുള്ളവര്‍ 15,394,795 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.
/sathyam/media/post_attachments/yWjYjB16VQ1dcSyU9QyJ.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us