റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 166 പേർ 239 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 97.47 ശതമാനമായി ഉയർന്നു. അതേസമയം 13 കോവിഡ് മരണവും സ്ഥിരീകരിച്ചു. 60 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് റീജണലില്‍ ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/waO6bM4EetyH21RJX6Is.jpg)
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ഡിസംബര്‍ പന്ത്രണ്ട് വരെ രാജ്യത്ത് ഇതുവരെ ആകെ 1,03, 47,590 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 32,958 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി .
കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങള്‍, മക്ക 34, മദീന 23 കിഴക്കന്‍ പ്രവിശ്യ 22, അസീര്‍ 7 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 44 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.. ഇവരിൽ 517 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 359,749 ഉം മരണ നിരക്ക് 6036 ഉം രോഗമുക്തി നേടിയവര്‍ 350,347 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,366 പേര്‍ മാത്രം.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി പതിനഞ്ചു ലക്ഷത്തിനു മുകളിലാണ്. ഇതുവരെ, 1,603,919 ,പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 49,763,633 ആയി. ചികിത്സയിലു ള്ളവര്‍, 20,189,055 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ ,എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.
/sathyam/media/post_attachments/hB6jmSo30dG6jE0FZf1a.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us