സൗദിയില്‍ പുതിയ കേസുകള്‍ 270 കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയത് 36,768 സ്രവ സാമ്പിളുകള്‍. ആകെ ടെസ്റ്റ്‌ നടത്തിയത് 12 മില്ല്യണ്‍..

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 270 പേരാണ് 293 പേർ സുഖം പ്രാപിക്കു കയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 97.68  ശതമാനമായി. അതേസമയം 04 കോവിഡ് മരണവും സ്ഥിരീകരിച്ചു. 105 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ജനുവരി മുപ്പത് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ അഞ്ചു ലക്ഷത്തിനടുത്തായി കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 12,258,713 സ്രവ സാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 36,768 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത നഗരങ്ങള്‍ മക്ക 40, കിഴക്കന്‍ പ്രവശ്യ 66, നോര്‍ത്തേന്‍ ബോര്‍ഡ്‌ 06, മദീന 16, അസീര്‍ 9, അല്‍ഖസീം 06, അല്‍ബാഹ 08 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 66 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.. ഇവരിൽ 352 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 367,813 ഉം മരണ നിരക്ക് 6,372 ഉം രോഗമുക്തി നേടിയവര്‍ 359,299 ആയി. രാജ്യത്ത് നിലവില്‍ കോവിഡ് പോസറ്റിവ് ആയ ആളുകളുടെ എണ്ണം 2,142 ആണ്..

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 10.2 കോടി ആണ് ഇതുവരെ, 2,218,237 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 74,432,116 ആയി. ചികിത്സയിലുള്ളവര്‍, 26,065,757 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.

Advertisment