റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1258 പേർ. 1972 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 86. 44 ശതമാനമായി ഉയർന്നു. അതേസമയം, 32 കോവിഡ് മരണവും രേഖപ്പെടുത്തി. 89 പേർക്ക് കോവിഡ് പോസറ്റിവ് റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/er0QJQfNiVVrcpBuuScC.jpg)
ഹഫൂഫ് 75, ദമ്മാം 65, മക്ക 54, മദീന 51, ജിദ്ദ 50 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 127 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 35,055 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 2017 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 280,093 ഉം മരണസംഖ്യ 2949 ഉം രോഗമുക്തി നേടിയവർ 242,055 ആയി.
സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് മൂന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 34,73,715 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 41,361 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം , 18,261,548, മരണസംഖ്യ, 693,414, , രോഗമുക്തി നേടിയത് 11,462,033, ചികിത്സയില്‍ ഉള്ളവര്‍ 6,106,104.
/sathyam/media/post_attachments/o1OiFpdxl6gPGoqiIS4I.jpg)