റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1342 പേർ. 1635 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 87 ശതമാനമായി ഉയർന്നു. അതേസമയം, 35 കോവിഡ് മരണവും രേഖപ്പെടുത്തി. 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ച റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
മക്ക 56, മദീന 53, ഹഫര്‍ അല്‍ബാതിന്‍ 53, ദമ്മാം 51, ജിദ്ദ 50 ഖമിസ് മുഷിയാത് 50 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 123 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 34,763 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1983 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 281,435 ഉം മരണസംഖ്യ 2984 ഉം രോഗമുക്തി നേടിയവർ 243,688 ആയി.
സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് മൂന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 35,18, 752 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 54,325 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം , 18,481,425, , മരണസംഖ്യ, 698,446 രോഗമുക്തി നേടിയത് 11,713,744, ചികിത്സയില്‍ ഉള്ളവര്‍ 6,074,105.