റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1467 പേർ. 1492 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 87 ശതമാനമായി ഉയർന്നു. അതേസമയം, 37 കോവിഡ് മരണവും രേഖപ്പെടുത്തി. 101 പേർക്ക് കോവിഡ് പോസറ്റിവ് റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/u9WrUvmZSpUDIiQbxBJ7.jpg)
മദീന 61, ഖമിസ് മുഷിയാത് 52, ദമ്മാം 47,ഹഫൂഫ് 46, ജിസാന്‍ 47, അബഹ 44 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 156 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 33,692 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1828 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 287,262 ഉം മരണസംഖ്യ 3130 ഉം രോഗമുക്തി നേടിയവർ 250,440 ആയി.
സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് എട്ട് വരെ രാജ്യത്ത് ഇതുവരെ ആകെ 37,45,562 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 60,846 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം ,19,576,483 മരണസംഖ്യ,724,860
രോഗമുക്തി നേടിയത്, 12,572,683, ചികിത്സയില്‍ ഉള്ളവര്‍ 6,282,376.
/sathyam/media/post_attachments/8YoBz1oZybCVg2gplk8Z.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us