സൗദിയില്‍ ഇന്ന് കോവിഡ് രോഗമുക്തി നേടിയവര്‍ 3124 പേര്‍ ചികിത്സയില്‍ ഉള്ളവര്‍ 30, 823 ര്‍ , പുതിയ കേസുകള്‍ 1482

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1482 പേർ. 3124 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 87.79 ശതമാനമായി ഉയർന്നു. അതേസമയം, 34 കോവിഡ് മരണവും രേഖപ്പെടുത്തി. 86 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

ജിദ്ദ 77, ഹൈല്‍ 63, മദീന 51, ദമ്മാം 51, യാമ്പു 48, തുടങ്ങി 127 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 30,823 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1805 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 294,519 ഉം മരണസംഖ്യ 3303 ഉം നേടിയവർ 260,393 ആയി.

സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് പതിമൂന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 40,71,857 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 70,754 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു 20,827,622, മരണസംഖ്യ, , 747,912, രോഗമുക്തി നേടിയത്, 13,731,275 ചികിത്സയില്‍ ഉള്ളവര്‍ 6,359,285 പേര്‍.

publive-image

Advertisment