റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1227 പേർ. 2,458 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 89.64 ശതമാനമായി ഉയർന്നു. അതേസമയം, 39 കോവിഡ് മരണവും രേഖപ്പെടുത്തി. 62 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/KCpGaKnMr6OMsGqYbrqe.jpg)
ജിസാന്‍ 57, ജിദ്ദ 57, മക്ക 56, ബിഷ 43, മദീന 36, തുടങ്ങി 115 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.28,181 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1774 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 298,542 ഉം മരണസംഖ്യ 3408 ഉം നേടിയവർ 266,953 ആയി.,
ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് പതിനാറ് വരെ രാജ്യത്ത് ആകെ 42,62,092,സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 60,016 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ഇന്ത്യയിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരുപത്തിയാറ് ലക്ഷം കടന്നു. മരണസംഖ്യ അരലക്ഷം കടന്നു.പ്രതിദിന രോഗ വർദ്ധന ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് രോഗമുക്തി നേടിയത് 1,862,937 പേരാണ് , മരണസംഖ്യ 50,122, കേരളത്തില്‍ ആകെ രോഗബാധിതര്‍ 44,415 പേര്‍ , രോഗമുക്തി നേടിയവര്‍ 28,894, ആകെ മരണം 156.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,640,763 ആയി ഉയർന്നു. ഇതുവരെ 769,470 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 14,350,104 ആയി എന്നത് ആശ്വാസം നൽകുന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം അമ്പത്തഞ്ച് ലക്ഷം പിന്നിട്ടു. 172,606 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2,900,187 പേർ സുഖം പ്രാപിച്ചു. ബ്രസീലിലും സ്ഥിതി ഗുതരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 33 ലക്ഷം പിന്നിട്ടു. മരണസംഖ്യ 107,297 ആയി ഉയർന്നു. 2,404,272 പേർ രോഗമുക്തി നേടി.
/sathyam/media/post_attachments/MKngTZtfuGd3X0FwjJGW.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us