റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1363 പേർ. 1180 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 90.55 ശതമാനമായി ഉയർന്നു. അതേസമയം, 36 കോവിഡ് മരണവും രേഖപ്പെടുത്തി 109 പേർക്ക് കോവിഡ് പോസറ്റിവ് ജിസാനിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്./sathyam/media/post_attachments/9Mz30AanY2Rk5amRIYkX.jpg)
മക്ക 106, മദീന 57, ജിദ്ദ 56, അഫര്‍ ബാതിന്‍ 52, റിയാദ് 49, ഹഫൂഫ് 48 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 121 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 25,089 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1725 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 302,686 ഉം മരണസംഖ്യ 3506 ഉം രോഗമുക്തി നേടിയവർ 274,091 ആയി.
സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് പത്തൊമ്പത് വരെ രാജ്യത്ത് ഇതുവരെ ആകെ 44,39,484 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 61,067 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം , 22,336,271 , മരണസംഖ്യ, 785,103
രോഗമുക്തി നേടിയത് 15,074,718, ചികിത്സയില്‍ ഉള്ളവര്‍ 6,481,452.
/sathyam/media/post_attachments/0zILM6oQuSwAMR2mb5n9.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us