സൗദിയില്‍ ഇന്ന്‍ രോഗമുക്തി നേടിയത് 1374 പേര്‍ , പുതിയ കേസുകള്‍ 1184. മരണനിരക്ക് 39, ചികിത്സയിലുള്ളര്‍ 24,310

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1118 പേർ. 1374 പേർ സുഖം പ്രാപിക്കുകയും ചെയ്തു.  ഇതോടെ രോഗമുക്തി നിരക്ക് 89.64 ശതമാനമായി ഉയർന്നു. അതേസമയം, 39 കോവിഡ് മരണവും രേഖപ്പെടുത്തി. 91 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സാംത 73, റിയാദ് 53, ഹൈല്‍ 50, ജിസാന്‍ 49, തുടങ്ങി 115 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.24,310 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1652 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 306,370 ഉം മരണസംഖ്യ 3619 ഉം രോഗമുക്തി നേടിയവർ 278,441 ആയി.,

ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഇരുപത്തിരണ്ടുവരെ രാജ്യത്ത് ഇതുവരെ ആകെ 45,63,517 ,സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 62,413 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ഇന്ത്യയിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷമായി. മരണസംഖ്യ അരലക്ഷം കടന്നു. 55,950, പ്രതിദിന രോഗ വർദ്ധന ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് രോഗമുക്തി നേടിയത് 2,223,202 പേരാണ് , കേരളത്തില്‍ ഇന്നു രോഗം ബാധിച്ചവര്‍ 2172. തിരുവനന്തപുരത്ത് മാത്രം രോഗികള്‍ 5000 ആയി.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 23,149,731 ആയി ഉയർന്നു. ഇതുവരെ 803,807, പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 15,732,519 ആയി എന്നത് ആശ്വാസം നൽകുന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം അമ്പത്തിയെഴ്‌ ലക്ഷം പിന്നിട്ടു. 179,240 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 3,127,418 പേർ സുഖം പ്രാപിച്ചു. ബ്രസീലിലും സ്ഥിതി ഗുതരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 35 ലക്ഷം പിന്നിട്ടു. മരണസംഖ്യ 113,454 ആയി ഉയർന്നു. 2,670,755 പേർ രോഗമുക്തി നേടി.

Advertisment