റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1109 പേർ. 1702 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 89.64 ശതമാനമായി ഉയർന്നു. അതേസമയം, 30 കോവിഡ് മരണവും രേഖപ്പെടുത്തി. 65 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/OLhwuDawbvHvJ9EaBSo4.jpg)
മദീന 61, ജിസാന്‍ 57, ജിദ്ദ 52, ഹൈല്‍ 40, റിയാദ് 40 തുടങ്ങി 123 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 23,687 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1644 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 307,479 ഉം മരണസംഖ്യ 3649 ഉം രോഗമുക്തി നേടിയവർ 280,143 ആയി.,
ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഇരുപത്തിമൂന്നുവരെ രാജ്യത്ത് ഇതുവരെ ആകെ 46,74,950 ,സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 52.313 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു (3,050,326.) മരണസംഖ്യ അരലക്ഷം കടന്നു. ( 56,883 ) പ്രതിദിന രോഗ വർദ്ധന ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് രോഗമുക്തി നേടിയത് 2,282,358 പേരാണ് , കേരളത്തില്‍ ഇന്നു രോഗം ബാധിച്ചവര്‍ 1908. രോഗമുക്തി 1110 ആകെ രോഗബാധിതര്‍ 58,262, രോഗമുക്തിനേടിയവര്‍ 37,645, ചികിത്സയിലുള്ളത് 20,333, മരണസംഖ്യ 218. ഇതുവരെ നടത്തിയ ആകെ ടെസ്റ്റ് 13,86,775.ആണ്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 23,407,334, ആയി ഉയർന്നു. ഇതുവരെ 809,094, പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 15,940,644 ആയി എന്നത് ആശ്വാസം നൽകുന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം അമ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. 180,191 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 3,148,080 പേർ സുഖം പ്രാപിച്ചു. ബ്രസീലിലും സ്ഥിതി ഗുതരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 35 ലക്ഷം പിന്നിട്ടു. മരണസംഖ്യ 114,277 ആയി ഉയർന്നു. 2,709,638 പേർ രോഗമുക്തി നേടി.
/sathyam/media/post_attachments/gwxY13Lg24GSqBguKk8f.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us