സൗദിയില്‍ ഇന്ന്‍ രോഗമുക്തി നേടിയത് 1114 പേര്‍ , പുതിയ കേസുകള്‍ 1044 മരണനിരക്ക് 31 , ചികിത്സയിലുള്ളര്‍ 22,114

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1114 പേർ. 1044 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 91.64 ശതമാനമായി ഉയർന്നു. അതേസമയം, 42 കോവിഡ് മരണവും രേഖപ്പെടുത്തി. 74 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

ജിസാന്‍ 56, ജിദ്ദ 54, ഖമിസ് മുഷിയാത് 53, റിയാദ് 51, മദീന 43 തുടങ്ങി 115 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.22.114 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1639 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 309,768 ഉം മരണസംഖ്യ 3722 ഉം രോഗമുക്തി നേടിയവർ 283,932 ആയി.,

ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഇരുപത്തിയഞ്ച് വരെ രാജ്യത്ത് ഇതുവരെ ആകെ 47,92,192 ,സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 58,707 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മുപ്പത്തിയൊന്ന് ലക്ഷം കടന്നു (3,170,942.) മരണസംഖ്യ അരലക്ഷം കടന്നു. (58,570) പ്രതിദിന രോഗ വർദ്ധന ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് രോഗമുക്തി നേടിയത് 2,405,047 പേരാണ് , കേരളത്തില്‍ ഇന്നു രോഗം ബാധിച്ചവര്‍ 2375  രോഗമുക്തി 1456 ആകെ രോഗബാധിതര്‍ 61,879 രോഗമുക്തി നേടിയവര്‍ 40,339 ചികിത്സയിലുള്ളത് 21,000 ത്തിന് മുകളില്‍ , മരണസംഖ്യ 244. ഇതുവരെ നടത്തിയ ആകെ ടെസ്റ്റ്‌. 1422558.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 23,838,066 ആയി ഉയർന്നു. ഇതുവരെ , 817,627 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 16,380,569 ആയി എന്നത് ആശ്വാസം നൽകുന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം അമ്പത്തിയൊമ്പത് ലക്ഷം പിന്നിട്ടു. 181,126 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 3,218,514 പേർ സുഖം പ്രാപിച്ചു. ബ്രസീലിലും സ്ഥിതി ഗുതരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു. മരണസംഖ്യ 115,451 ആയി ഉയർന്നു. 2,778,709 പേർ രോഗമുക്തി നേടി.

publive-image

Advertisment