റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1019 പേർ. 1310 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 91.74 ശതമാനമായി ഉയർന്നു. അതേസമയം, 30 കോവിഡ് മരണവും രേഖപ്പെടുത്തി 96 പേർക്ക് കോവിഡ് പോസറ്റിവ് മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/CrMTSFpCSnjigYi25AOz.jpg)
റിയാദ് 56, ഉനൈസ 52, മദീന 50, സബയ 49, ജിസാന്‍ 46 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 105 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 21,815 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1582 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 311,855 ഉം മരണസംഖ്യ 3785 ഉം രോഗമുക്തി നേടിയവർ 286,255 ആയി.
സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഇരുപത്തിയെഴ് വരെ രാജ്യത്ത് ഇതുവരെ ആകെ 49,13,924 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 63,265 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം , 24,367,701, മരണസംഖ്യ, , 830,400 , രോഗമുക്തി നേടിയത് 16,898,443, , ചികിത്സയില്‍ ഉള്ളവര്‍ 6,639,764 പേര്‍.
/sathyam/media/post_attachments/K44ry0fyrjWLJ8XjA62A.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us