സൗദിയില്‍ ഇന്ന്‍ 1069 പുതിയ കേസുകള്‍ , രോഗമുക്തരായത് 1148, ആകെ ചികിത്സയിലുള്ളത് 21,708 പേര്‍ , മരണം 28

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1069 പേർ. 1148 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 91.74 ശതമാനമായി ഉയർന്നു. അതേസമയം, 28 കോവിഡ് മരണവും രേഖപ്പെടുത്തി 61 പേർക്ക് കോവിഡ് പോസറ്റിവ് സ്ഥിരീകരിച് മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

റിയാദ് 61 , ജിസാന്‍ 59, ഹൈല്‍ 48, ജിദ്ദ 43 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 115 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 21,708 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1576 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 312,924 ഉം മരണസംഖ്യ 3813 ഉം രോഗമുക്തി നേടിയവർ 287,403 ആയി.

സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഇരുപത്തിയെട്ട് വരെ രാജ്യത്ത് ഇതുവരെ ആകെ 49,74,119 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 60,195 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം , 24,663,197 മരണസംഖ്യ, , , 836,364 രോഗമുക്തി നേടിയത് 17,118,876, ചികിത്സയില്‍ ഉള്ളവര്‍ 6,707,957.

publive-image

Advertisment