സൗദിയില്‍ മാസങ്ങള്‍ക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെ (987) രോഗമുക്തി നേടിയത് 1038 പേര്‍, പുതിയ കേസുകള്‍ , ആകെ ചികിത്സയിലുള്ളത് 21,630 പേര്‍ , മരണം 27

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 987 പേർ. 1038 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 91.84 ശതമാനമായി ഉയർന്നു. അതേസമയം, 27 കോവിഡ് മരണവും രേഖപ്പെടുത്തി 69 പേർക്ക് കോവിഡ് പോസറ്റിവ് മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

തബൂക്ക് 58, ജിദ്ദ 51, റിയാദ് 48 , ജിസാന്‍ 44 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 104 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 21,630 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1555 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 313,911 ഉം മരണസംഖ്യ 3840 ഉം രോഗമുക്തി നേടിയവർ 288,441 ആയി.

സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഇരുപത്തിയൊമ്പത് വരെ രാജ്യത്ത് ഇതുവരെ ആകെ 5,026,127 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 52.008 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം , 24,951,431 മരണസംഖ്യ, , , 842,102 രോഗമുക്തി നേടിയത്,17,328,009, ചികിത്സയില്‍ ഉള്ളവര്‍ 6,781,667 പേരാണ്.

publive-image

Advertisment