റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 951 പേർ. 1129 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92 ശതമാനമായി ഉയർന്നു. അതേസമയം, 27 കോവിഡ് മരണവും രേഖപ്പെടുത്തി. 76 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/N4DV45t0t6fMBryC2W5w.jpg)
ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് മുപ്പത്തിയൊന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 51,10,529 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 40,936 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ജിദ്ദ 65, തൈഫ് 48, ഹഫൂഫ് 41, ജിസാന്‍ 38, റിയാദ് 38 തുടങ്ങി 113 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 21.268 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1552 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 315,772 ഉം മരണസംഖ്യ 3897 ഉം രോഗമുക്തി 290,796 ആയി.,
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി അമ്പത്തിരണ്ടു ലക്ഷം കടന്നു 25,413,610 ആയി ഉയർന്നു. ഇതുവരെ , 851,099, പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 17,724,406 ആയി, ചികിത്സയിലുള്ളവര്‍ 6,840,731 പേര്‍.
/sathyam/media/post_attachments/k9l4Hbsb1scUz0mS97bg.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us