സൗദിയില്‍ ഇന്ന്‍ രോഗമുക്തി നേടിയത് 718 പേര്‍ , പുതിയ കേസുകള്‍ 898 മരണനിരക്ക് 32, ചികിത്സയിലുള്ളര്‍ 21,227

author-image
admin
Updated On
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 898 പേർ. 718 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92 ശതമാനമായി ഉയർന്നു. അതേസമയം, 32 കോവിഡ് മരണവും . 81 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ ഒന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 51,60,518 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 49,989 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ജിദ്ദ 72, മദീന 50, ഹഫൂഫ് 46, റിയാദ് 46, തൈഫ് 42 തുടങ്ങി 112 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 21.227 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1519 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 316,670 ഉം മരണസംഖ്യ 3929 ഉം രോഗമുക്തി 291,514 ആയി.,
.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി അമ്പത്തിയാറു ലക്ഷം കടന്നു 25,665,423 ആയി ഉയർന്നു. ഇതുവരെ , 855,399 , പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 17,964,937 ആയി, ചികിത്സയിലുള്ളവര്‍ 6,845,523 പേര്‍.

publive-image

Advertisment