റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 816 പേർ. 996 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.34 ശതമാനമായി ഉയർന്നു. അതേസമയം, 27 കോവിഡ് മരണവും . 45 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/GP8I8XdvIO23c4i4jXiI.jpg)
സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ ഒന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 51,60,518 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 49,989 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ഹൈല്‍ 45, റിയാദ് 44, ജിദ്ദ 43, ദമ്മാം 41, മക്ക 40 തുടങ്ങി 112 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 21.020 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1523 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 317,486 ഉം 3956 ഉം രോഗമുക്തി 292,510 ആയി.,
.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി അമ്പത്തിയൊമ്പത് ലക്ഷം കടന്നു 25,943,018 ആയി ഉയർന്നു. ഇതുവരെ , 862,063 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 18,229,723 ആയി, ചികിത്സയിലുള്ളവര്‍ 6,851,468 പേര്‍.
/sathyam/media/post_attachments/iwO5f17DzANGLvjq8eRs.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us