റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 833 പേർ. 1454 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.34 ശതമാനമായി ഉയർന്നു. അതേസമയം, 26 കോവിഡ് മരണവും . 82 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/5SnLVXclFCcRoFxQKUuj.jpg)
ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ ഒന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 52,61,814 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 48.653 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
മദീന 74, ദമ്മാം 48, ഹഫൂഫ് 46, ദഹറാന്‍ 45, റിയാദ് 37 തുടങ്ങി 92 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 20,373 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1454 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 318,319 ഉം 3982 ഉം രോഗമുക്തി 293,964 ആയി.,
.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി അറുപത്തിരണ്ടു ലക്ഷം കടന്നു 26,212,390 ആയി ഉയർന്നു. ഇതുവരെ , 868,080, പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 18,470,265 ആയി, ചികിത്സയിലുള്ളവര്‍ 6,874,045 പേര്‍.
/sathyam/media/post_attachments/R85mmKqNhlE9nxgkXZjs.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us