റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 822 പേർ. 1099 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.46 ശതമാനമായി ഉയർന്നു. അതേസമയം, 33 കോവിഡ് മരണവും 48 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ജിദ്ദയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/USCep3D6XKSSWyf9B8Cl.jpg)
സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ നാല് വരെ രാജ്യത്ത് ഇതുവരെ ആകെ 53,14,461 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 52,647 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
മക്ക 48, ദമ്മാം 45, റിയാദ് 41, മദീന 40, ഹഫൂഫ് 36, അറാര്‍ 35 തുടങ്ങി 105 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 20,063 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1484 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 319,141 ഉം 4015 ഉം രോഗമുക്തി 295,063 ആയി.,
.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി അറുപത്തിരണ്ടു ലക്ഷം കടന്നു 26,476,331 ആയി ഉയർന്നു. ഇതുവരെ , 873,822, പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 18,685,239 ആയി, ചികിത്സയിലുള്ളവര്‍ 6,945,161 പേര്‍.
/sathyam/media/post_attachments/2XCPeg1CYLkgduEKoArA.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us