റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 791 പേർ. 779പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.34 ശതമാനമായി ഉയർന്നു. അതേസമയം, 34 കോവിഡ് മരണവും 65 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ജിദ്ദയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/ORHWyfHleyhwAXG5AxIK.jpg)
സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ അഞ്ചു വരെ രാജ്യത്ത് ഇതുവരെ ആകെ 53,64,471 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 50,010 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
മദീന 64, ദമ്മാം 46, ഹഫൂഫ് 44, റിയാദ് 38, അല്‍ മോബ്രാസ് 31, മക്ക 31 തുടങ്ങി 90 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 20,041 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1470 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 319,932 ഉം 4049 ഉം രോഗമുക്തി 295,842 ആയി.,
.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി അറുപത്തിരണ്ടു ലക്ഷം കടന്നു 26,775,656. ആയി ഉയർന്നു. ഇതുവരെ , 879,694, പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 18,950,726 ആയി, ചികിത്സയിലുള്ളവര്‍ 6,945,236 പേര്‍.
/sathyam/media/post_attachments/o51GJGHDmJL7ZdA8gnlL.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us