സൗദിയിലിന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മക്കയിലാണ് 756 പുതിയ കേസുകള്‍ 32 മരണമാണ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 20,148 പേര്‍

author-image
admin
Updated On
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 756 പേർ. 895 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.34 ശതമാനമായി ഉയർന്നു. അതേസമയം, 32 കോവിഡ് മരണവും 74 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ അഞ്ചു വരെ രാജ്യത്ത് ഇതുവരെ ആകെ 54,06,136 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 41,665 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ജിദ്ദ 60, ഹഫൂഫ് 55, ദമാം 50, മദീന 45, യാമ്പു 40, റിയാദ് 39 തുടങ്ങി 98 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 20,041 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1457 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 320,827 ഉം 4081 ഉം രോഗമുക്തി 296,598 ആയി.,
.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി എഴുപത് ലക്ഷം കടന്നു ഇതുവരെ , 884,370, പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 19,216,016 ആയി, ചികിത്സയിലുള്ളവര്‍ 6,999,496 പേര്‍.

publive-image

Advertisment