റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 768 പേർ. 886 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.54 ശതമാനമായി ഉയർന്നു. അതേസമയം, 26 കോവിഡ് മരണവും 67 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/G6j0OQZHXTfx4TL0alqA.jpg)
സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ ഏഴു വരെ രാജ്യത്ത് ഇതുവരെ ആകെ 54,50,307 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 44.171 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ജിദ്ദ 57, മദീന 50, റിയാദ് 46, ഹഫൂഫ് 46 തുടങ്ങി 98 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 19,726 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1430 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 321,456 ഉം 4107 ഉം രോഗമുക്തി 297,623 ആയി..
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി എഴുപത്തിമൂന്ന് ലക്ഷം കടന്നു ഇതുവരെ , 893,475, പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 19,384,237 ആയി, ചികിത്സയിലുള്ളവര്‍ 7,036,917 പേര്‍.
/sathyam/media/post_attachments/mOOkG9btvND3pbThj7zf.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us