സൗദിയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 19,881 ഇന്ന് പുതിയ കേസുകള്‍ 775, രോഗമുക്തിനേടിയത് 720 പേര്‍.

author-image
admin
Updated On
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 775 പേർ. 720 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.54 ശതമാനമായി ഉയർന്നു. അതേസമയം, 28 കോവിഡ് മരണവും 54 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ദമാമിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ ഏഴു വരെ രാജ്യത്ത് ഇതുവരെ ആകെ 55,48,202 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 49,205 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

മക്ക 51, ജിദ്ദ 45, റിയാദ് 40, ഹഫൂഫ് 40 മദീന 37, തുടങ്ങി 108 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 19,881 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1386 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 323,012 ഉം മരണ നിരക്ക് 4165 ഉം രോഗമുക്തി 298,966 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടേമുക്കാല്‍ കോടി കടന്നു ഇതുവരെ , 902,550, പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 19,853,985 ആയി, ചികിത്സയിലുള്ളവര്‍ 7,015,449 പേര്‍.

Advertisment