സൗദിയില്‍ ഇന്ന് രോഗമുക്തിനേടിയത് 1032 പേര്‍, പുതിയ കേസുകള്‍ 775, മരണം 24.

author-image
admin
Updated On
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 708 പേർ. 1032 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.54 ശതമാനമായി ഉയർന്നു. അതേസമയം, 24 കോവിഡ് മരണവും 61 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ജിദ്ദയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ ഏഴു വരെ രാജ്യത്ത് ഇതുവരെ ആകെ 55,89,493 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 41,291 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

publive-imageഹഫൂഫ് 53, മദീന 48, ദമ്മാം 44, ഖത്തീഫ് 44, ഹൈല്‍ 40, റിയാദ് 38 തുടങ്ങി 83 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 19,553 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1363 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 323,720 ഉം മരണ നിരക്ക് 1363 ഉം രോഗമുക്തി 299,998 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി എമ്പത്‌ ലക്ഷം കടന്നു ഇതുവരെ , 908,779 , പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 20,136,060 ആയി, ചികിത്സയിലുള്ളവര്‍ 7,028,284 പേര്‍.

Advertisment