സൗദിയില്‍ ഇന്ന്‍ രോഗമുക്തിനേടിയത് 935 പേര്‍, പുതിയ കേസുകള്‍ 687, മരണം 24.

author-image
admin
Updated On
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 687 പേർ. 935 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.54 ശതമാനമായി ഉയർന്നു. അതേസമയം, 24 കോവിഡ് മരണവും 72 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ ഏഴു വരെ രാജ്യത്ത് ഇതുവരെ ആകെ 56,45,077 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 55,584 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ദമ്മാം 49, ജിദ്ദ 48, മദീന 42 റിയാദ് 37, ഹഫൂഫ് 33 തുടങ്ങി 77 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 19,261 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1368 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 324,407 ഉം മരണ നിരക്ക് 4213 ഉം രോഗമുക്തി 300,933 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി എമ്പത്തിമൂന്ന്‍ ലക്ഷം കടന്നു ഇതുവരെ , 914,508, പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 20,368,417 ആയി, ചികിത്സയിലുള്ളവര്‍ 7,084,688 പേര്‍.

publive-image

Advertisment