റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 643 പേർ. 903 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.54 ശതമാനമായി ഉയർന്നു. അതേസമയം, 27 കോവിഡ് മരണവും 53 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ജിദ്ദയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/wezM8uf7IQAYLSQKOgiM.jpg)
സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ പതിമൂന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 57,22,477 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 36,222 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ഹഫൂഫ് 44 മക്ക 44, റിയാദ് 40, ദമ്മാം 31 മദീന 30 തുടങ്ങി 82 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 18,513 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1326 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 325,651 ഉം മരണ നിരക്ക് 4268 ഉം 302,870 ആയി..
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി എമ്പത്തിയൊമ്പത് ലക്ഷം കടന്നു ഇതുവരെ , 925,263, പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 20,853,636, ആയി, ചികിത്സയിലുള്ളവര്‍ 7,203,768 പേര്‍.
/sathyam/media/post_attachments/PLm1KbV5721xMO2SyYJw.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us