സൗദിയില്‍ ഇന്ന്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ചത് 970 കൊറോണ വാക്സിന്‍ എടുത്തവര്‍ 72,59,730 പേര്‍ രോഗമുക്തിനിരക്കില്‍ വര്‍ദ്ധന 896 അതീവ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 1087 ആയി, റിയാദ് പ്രവിശ്യയ്ല്‍ മാത്രം 438 പുതിയ കോവിഡ് കേസുകള്‍

ജയന്‍ കൊടുങ്ങല്ലൂര്‍
Monday, April 19, 2021

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 970 ആണ് രോഗമുക്തി നേടിയത് 896 പേര്‍ അതേസമയം 11 കോവിഡ് മരണവും സ്ഥിരീകരിച്ചു.

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,508 ആണ്.. ഇവരില്‍ 1,087 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 405,940 ഉം മരണ നിരക്ക് 6,834 ഉം രോഗമുക്തി നേടിയവര്‍ 389,598 ആയി രോഗമുക്തി നിരക്ക് 97.27 82ശതമാനമായി. 438 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖല യിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുഎട്ട്തുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ഏപ്രില്‍ പത്തൊമ്പത് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 72,59,730 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 16,231,540 പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 56,583 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 14.21 കോടി പിന്നിട്ടു. ഇതുവരെ, 3,035,145 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 120,846,968 ആയി ചികിത്സയിലുള്ളവര്‍, 18,234,354 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലു മാണ്.. ലോകത്താക മാനം ആകെ രോഗമുക്തി നിരക്ക് 80.42 ശതമാനമാണ്.

×