സൗദിയില്‍ ഇന്ന് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 4526 ഇനി ചികിത്സയിലുള്ളവര്‍ 24,942 പേര്‍, മൂന്ന് ലക്ഷം കടന്ന് ആകെ രോഗബാധിതര്‍.

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1409 പേർ. 4526 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക്  91 ശതമാനമായി ഉയർന്നു. അതേസമയം 34 കോവിഡ് മരണവും രേഖപ്പെടുത്തി. 81 പേർക്ക് കോവിഡ് പോസറ്റിവ് കണ്ടെത്തിയ  ഹൈലില്‍ ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

റിയാദ് 64, ഹഫൂഫ്‌ 62, ജിസാന്‍ 60, മക്ക 56, മദീന 52, ബുറയിദ 51, അബഹ 49 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 123 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 24,912 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1716 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 301,323 ഉം മരണസംഖ്യ 3470 ഉം രോഗമുക്തി നേടിയവർ 272,911 ആയി.

സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് <പതിനെട്ട് വരെ രാജ്യത്ത് ഇതുവരെ ആകെ 43,78,417 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 60712 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം , 22,092,983, മരണസംഖ്യ, 778,363 , രോഗമുക്തി നേടിയത് 14,827,536, ചികിത്സയില്‍ ഉള്ളവര്‍  6,484,857.

publive-image

Advertisment