റിയാദ്: സൗദിയില്‍ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് എല്ലാ മേഖലയിലും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കെ രാജ്യത്ത് ഇന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 351 ആണ് രോഗമുക്തി നേടിയത് 239 പേര്‍ അതേസമയം 07 കോവിഡ് മരണവും സ്ഥിരീകരിച്ചു.
/sathyam/media/post_attachments/v4cTDVIC3GqbHP6hX0FN.jpg)
രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 3,040 ആണ്.. ഇവരില്‍ 553 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 382,059 ഉം മരണ നിരക്ക് 6,563 ഉം രോഗമുക്തി നേടിയവര്‍ 372,456 ആയി രോഗമുക്തി നിരക്ക് 97.50 82ശതമാനമായി. 175 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 മാര്‍ച്ച് പതിമൂന്ന് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 20,07,232 പേരാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതുവരെ ആകെ 14,272,412 സ്രവ സാമ്പിളുകളില്‍ പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 44,953 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,
ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 11.97 കോടി പിന്നിട്ടു. ഇതുവരെ, 2,653,724 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 96,341,981 ആയി ചികിത്സയിലുള്ളവര്‍, 20,721,307 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്. ലോകത്താക മാനം ആകെ രോഗമുക്തി നിരക്ക് 74.60 ശതമാനമാണ്.