ഭീതി ഒഴിയാതെ...ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 45 ലക്ഷത്തിലേക്ക്‌

New Update

publive-image

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഏകദേശം 2500 പേര്‍ ഇന്ന് മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 44.80 ലക്ഷം ആയി ഉയര്‍ന്നു.

Advertisment

അമേരിക്കയില്‍ 85518 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 321 മരണമാണ്. രോഗബാധിതരുടെ എണ്ണം 1437726 ആയി വര്‍ധിച്ചു.

യുകെയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 428 പേര്‍. ഇതോടെ യുകെയിലെ മരണസംഖ്യ 33614 ആയി. 233151 പേര്‍ക്കാണ് ബ്രിട്ടനില്‍ കൊവിഡ് ബാധിച്ചത്.

സ്‌പെയിനിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 272646 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. 27321 പേര്‍ മരിച്ചു.

രോഗബാധിതരുടെ എണ്ണത്തില്‍ യുകെയെ മറികടന്ന് റഷ്യ മൂന്നാമതെത്തി. റഷ്യയില്‍ 252245 പേര്‍ക്ക് ഇതുവരെ രോഗം ബാധിക്കുകയും 2305 പേര്‍ മരിക്കുകയും ചെയ്തു.

992 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 223096 ആയി. 31368 പേര്‍ മരിച്ചു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 80000 കടന്നു !

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81705 ആയി വര്‍ധിച്ചു. 2644 പേരാണ് ഇതുവരെ മരിച്ചത്. 27791 പേര്‍ രോഗമുക്തി നേടി. 51265 പേര്‍ ചികിത്സയിലുണ്ട്. രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയ്ക്ക് തൊട്ടടുത്താണ് ഇന്ത്യ. ചൈനയില്‍ 82929 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Advertisment