ദേശീയം

രാജ്യത്ത് 24 മണിക്കൂറിനിടെ 28,326 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26,032 പേര്‍ക്ക് രോഗ മുക്തി; 24 മണിക്കൂറിനിടെ 260 മരണം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, September 26, 2021

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 28,326 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26,032 പേര്‍ക്കാണ് രോഗ മുക്തി. 260 പേരാണ് മരിച്ചത്. നിലവില്‍ 3,03,476 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗ മുക്തര്‍ 3,29,02,351. 260 പേര്‍ മരിച്ചതോടെ ആകെ മരണം 4,46,918 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 68,42,786 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെയായി 85,60,81,527 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

×