മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കോവിഡ് വാക്സിന്‍ കുത്തിവെയ്പ് എടുത്തേക്കും: സജ്ജമാകാന്‍ മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, March 2, 2021

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കോവിഡ് വാക്സിൻ കുത്തിവെയ്പ് എടുത്തേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയാകും വാക്സിൻ സ്വീകരിക്കുക. ഇതിനായി സജ്ജമാകാൻ മെഡിക്കൽ കോളജിന് നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഇന്ന് കുത്തിവെയ്പ് എടുക്കുമെന്നാണ് സൂചന. മന്ത്രി ജനറൽ ആശുപത്രിയിലും ആയിരിക്കും കുത്തിവയ്പ്പ് എടുക്കുക. ഇതിനുവേണ്ട സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി.

മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രം ആരോഗ്യ സെക്രട്ടറി സന്ദർശിച്ച്‌ സുരക്ഷയടക്കം ഉറപ്പാക്കിയിരുന്നു. കോവിഷീൽഡ് വാക്സിനാണ് രണ്ടാം ഘട്ടത്തിലേക്കായി കേരളത്തിൽ കൂടുതൽ എത്തിച്ചത്.

അതേസമയം, അറുപത് വയസ് കഴിഞ്ഞവരുടെ വാക്സിൻ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പല ജില്ലകളിലും ലക്ഷ്യമിട്ടതിലും കൂടുതൽപേർ ഇന്നലെ വാക്സിനെടുത്തു. 45 നു മുകളിൽ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവർക്ക് വാക്സിനേഷന് രജിസ്റ്റർ ചെയ്യാം.

×