Advertisment

ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷൻ, നാം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ !

New Update

publive-image

Advertisment

ജനുവരി 2021 മുതൽ ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ ഇപ്പോൾ ധൃതഗതിയിൽ നടന്നുവരുകായണ്‌. കേന്ദ്രം അതിനായുള്ള അടിയന്തര നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകിക്കഴിഞ്ഞു. കേരളത്തിൽ അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്.

വാക്സിൻ രണ്ടു കോഴ്‌സാണ് എടുക്കേണ്ടത്. മറ്റുള്ള സംശയങ്ങൾക്ക് താഴെ മറുപടി നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.

ചോദ്യം: കോവിഡ് വാക്സിൻ എല്ലാവർക്കും നിർബന്ധമാണോ ?

ഉത്തരം: ഇല്ല.ഇത് വാളണ്ടറി അടിസ്ഥാനത്തിലാണ്.താല്പര്യമില്ലാത്തവർക്ക് നിർബന്ധിച്ചു വാക്സിൻ എടുക്കില്ല. കോവിഡ് പ്രതിരോധത്തിനായി വാക്സിൻ എടുക്കേണ്ടത് അനിവാര്യമാണെന്നാണ് സർക്കാർ നിർദ്ദേശം.

ചോദ്യം: ആദ്യം ആർക്കൊക്കെയാണ് വാക്സിൻ നൽകുക ?

ഉത്തരം: സർക്കാർ രണ്ടു മുൻഗണനാ ഗ്രൂപ്പുകൾ തയ്യറാക്കിയിട്ടുണ്ട്. ആദ്യ ഗ്രൂപ്പിൽ ഹെൽത്ത് കെയർ, ഫ്രണ്ട് ലൈൻ വാർക്കർമാരാണ്. രണ്ടാമത്തെ ഗ്രൂപ്പിൽ 50 വയസ്സിനു മുകളിലുള്ളവരും 50 വയസ്സിൽത്താഴെ ഗുരുതരമായ രോഗമുള്ളവരും. 50 വയസ്സിനുമുകളിലുള്ള 78 % ആളുകൾക്കും എന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്.

50 + ഗ്രൂപ്പിനെ രണ്ടായി തിരിച്ച് 60 + വയസ്സുകാർക്കാകും ആദ്യം വാക്സിൻ നൽകുക. വാക്സിൻ ആവശ്യാനുസ രണം ലഭിക്കുകയാണെങ്കിൽ 50 + കാർക്കും 60 + കാർക്കൊപ്പം ഒരേപോലെ നൽകപ്പെടും.

ചോദ്യം: കോവിഡ് ബാധിതർക്ക് വാക്സിൻ നൽകുമോ ?

ഉത്തരം: കോവിഡ് ബാധിച്ചവർ 14 ദിവസ കാലയളവ് വരെ വാക്സിനേഷൻ കേന്ദ്രത്തിൽ പോകാൻ പാടുള്ളതല്ല. അതായത് 14 ദിവസം കഴിഞ്ഞശേഷം വാക്സിൻ സ്വീകരിക്കാം.

ചോദ്യം: കോവിഡ് റിക്കവർ ആയവർക്ക് വാക്സിനേഷൻ ആവശ്യമുണ്ടോ ?

ഉത്തരം: ഉണ്ട്. കോവിഡ് റിക്കവർ ആയവർക്ക് വീണ്ടും പകരാതിരിക്കാൻ അവരുടെ ഇമ്യൂൺ സിസ്റ്റം ബൂസ്റ്റ് ചെയ്യപ്പെടേണ്ടതാണ്.

ചോദ്യം: വാക്സിനേഷൻ എങ്ങനെയാണ് നടക്കുക ?

ഉത്തരം: വാക്സിന്റെ ലഭ്യതയനുസരിച്ച് മുഗണനാക്രമത്തിൽ വാക്സിൻ നൽകപ്പെടും. ഓൺലൈൻ റെജിസ്ട്രേഷൻ കഴിഞ്ഞശേഷം രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി സമയവും സ്ഥലവും അറിയിക്കുന്നപ്രകാരം അവിടെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ നടപടിക്രമം എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞശേഷം അറിയിക്കുന്നതാണ്.

വാക്സിൻ സെന്ററിൽ മാസ്ക്ക് ധരിക്കേണ്ടത് അനിവാര്യമാണ്, ഒപ്പം സാനിറ്റയ്‌സർ കയ്യിൽ കരുതുകയും വേണം. വ്യക്തികൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കേണ്ടതുമാണ്.

വാക്സിൻ എടുത്തശേഷവും അവരവരുടെ മൊബൈലുകളിൽ എസ്എംഎസ് ലഭിക്കുന്നതാണ്.

വാക്സിൻ സ്വീകരിച്ചശേഷം കുറഞ്ഞത് അര മണിക്കൂർ വാക്സിനേഷൻ സെന്ററിൽ കഴിയേണ്ടതുണ്ട്. എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ അവിടെ അപ്പോൾ അറിയിക്കുകയും വേണം.

ചോദ്യം: വാക്സിൻ എത്ര ഡോസ് എടുക്കേണ്ടതുണ്ട്‌ ?

ഉത്തരം: രണ്ട് ഡോസ്. 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തേത് എടുക്കേണ്ടത്. എങ്കിൽമാത്രമേ വാക്സിൻ ഷെഡ്യൂൾ പൂർണ്ണമാകുകയുള്ളു.

വാക്സിന്റെ രണ്ടു ഡോസും എടുത്തുകഴിഞ്ഞാൽ നിങ്ങളുടെ മൊബൈലിലേക്ക് ക്യുആര്‍ കോഡ് അടിസ്ഥാനമാക്കി യുള്ള സർട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.

ചോദ്യം: വാക്സിനേഷനുള്ള രജിസ്‌ട്രേഷന് എന്താണ് വേണ്ടത് ?

ഉത്തരം: സർക്കാർ സ്ഥാപനങ്ങൾ നൽകിയിരിക്കുന്ന ഏതെങ്കിലും ഫോട്ടോയുള്ള ഐഡി കാർഡ് ആണ് വേണ്ടത്. അതുതന്നെ വാക്സിനേഷൻ സെന്ററിൽ വെരിഫിക്കേഷനായി കാണിക്കുകയും വേണം.

ചോദ്യം: ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവർക്ക് വാക്സിനേഷൻ ആവശ്യമാണോ ?

ഉത്തരം: തീർച്ചയായും ആവശ്യമാണ്. അവർ ഹൈ റിസ്ക്ക് കാറ്റഗറിയിൽ ഉള്ളവരായതിനാൽ വളരെ അനിവാര്യമാണ്.

ചോദ്യം: ആന്റിബോഡി എപ്പോഴാണ് ഡെവലപ്പാകുന്നത് ?

ഉത്തരം: വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു രണ്ടാഴ്ചയ്ക്കുശേഷം.

ചോദ്യം: വാക്സിന്റെ സൈഡ് ഇഫക്റ്റുകൾ എന്താണ് ?

ഉത്തരം: ചെറിയ പനിയും ടെമ്പറേച്ചറുമാണ് സാധാരണ ഉണ്ടാകുക. ഇതിനു വാക്സിൻ സെന്ററിൽ നിന്ന് നിർദ്ദേശം ലഭിക്കും. മറ്റൊന്ന് വാക്സിൻ എടുത്തു കഴിഞ്ഞാലും മാസ്ക്ക് ധരിക്കുക അനിവാര്യമാണ്.

ചോദ്യം: ഇന്ത്യയിൽ 2 മുതൽ 8 ഡിഗ്രിവരെ താപനിലയിൽ വാക്സിൻ സ്റ്റോർ ചെയ്യാനുള്ള സംവിധാനമുണ്ടോ ?

ഉത്തരം: ഭാരതം ലോകത്തെ ഏറ്റവും വലിയ ഇമ്യൂണൈസേഷൻ പ്രോഗ്രാം നടത്തുന്ന രാജ്യമാണ് എന്നോർക്കണം. 2.6 കോടി കുഞ്ഞുങ്ങൾക്കും 2.9 കോടി അമ്മമാർക്കും നമ്മൾ വാക്സിനേഷൻ നടത്തുന്നുണ്ട്. ആ സിസ്റ്റം ഇനി കുറച്ചുകൂടി വിപുലീകരിക്കണം എന്ന് മാത്രം.

voices
Advertisment