30
Wednesday November 2022

ശുഭസന്ദേശം ! കോവിഡ് വാക്‌സിൻ ഇന്ത്യയിൽ വില 225 രൂപ മാത്രം !!

പ്രകാശ് നായര്‍ മേലില
Sunday, August 9, 2020

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്‌സിൻ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനിയായ പൂണെയിലെ സിറം ഇൻസ്റ്റിട്ട്യൂട്ടും Bill & Melinda Gates Foundation ഉം തമ്മിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പുവച്ച കരാർ പ്രകാരം വികസ്വര – അവികസിത രാജ്യങ്ങളിൽ കുറഞ്ഞവിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനായി 150 മില്യൺ ഡോളറി ന്റെ സഹായം Bill & Melinda Gates Foundation സിറം ഇൻസ്റ്റിറ്റ്യൂട്ടിനു നൽകുന്നതാണ്.അതിന്റെ അടിസ്ഥാ നത്തിൽ ഒരു ഡോസ് വാക്‌സിന് 3 ഡോളർ ( ഏകദേശം 225 രൂപ ) മാത്രമേ ഈ രാജ്യങ്ങളിൽ ചാർജ് ചെയ്യാൻ പാടുള്ളു എന്നതാണ് നിബന്ധന. ഒരു കാരണവശാലും വില 250 രൂപയിൽ കൂടാൻ പാടില്ലെന്നും നിബന്ധന യുണ്ട്.

ഗേറ്റ്സ് ഫൗണ്ടേഷൻ നൽകുന്ന ഈ ഫണ്ടിംഗ്, അന്താരാഷ്ട്ര വാക്‌സിൻ നിർമ്മാതാക്കളുടെ സംഘടനയായ GAVI വഴിയാകും വിതരണം ചെയ്യുക. വാക്‌സിൻ നിർമ്മാണവും വിതരണവുമുൾപ്പെടെയാണ് ഈ ഫണ്ട് നല്കപ്പെടുക. വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ കുറഞ്ഞവിലയ്ക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഇതുമൂലം ഇന്ത്യയുൾപ്പെടെ ലോകത്തെ 92 രാജ്യങ്ങളിൽ 3 ഡോളറിനു തുല്യമായ തുകയ്ക്കാ കും വാക്സിൻ ലഭ്യമാക്കുന്നത്. ഇതിന്റെ യഥാർത്ഥ മാർക്കറ്റ് വില 1000 രൂപയോളം വരുമെന്നാണ് അനുമാനം. സിറം ഇൻസ്റ്റിട്യൂട്ട് നിർമ്മിക്കുന്ന വാക്സിൻ 50 % ഇന്ത്യയ്ക്കുള്ളതാണ്.

Oxford COVID-19 vaccine ന്റെ ഇന്ത്യയിലെ പേര് ‘Covishield (AZD1222)’ എന്നാണ്.ഈ മാസം വളരെ ബൃഹത്തായ ഫൈനൽ ഹ്യുമൻ ട്രയൽ ഇന്ത്യയിൽ ആരംഭിക്കുകയാണെന്ന് സിറം ഇൻസ്റ്റിട്യൂട്ട് CEO Adar Poornawalla അറിയിച്ചു. മരുന്ന് പരീക്ഷണങ്ങളിലും ,നിരീക്ഷണങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഓക്സ്ഫോർഡ് ടീമിന് വാക്സിന്റെ സുരക്ഷിതത്വത്തിൽ ഇതുവരെ പൂർണ്ണ സംതൃപ്തിയാണുള്ളത്.

ഫൈനൽ ട്രയൽ ബ്രിട്ടനിലും സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഈ മാസം മുംബൈ ,പൂണെ എന്നിവിടങ്ങളിലാണ് ആദ്യ ട്രയൽ നടക്കുക. ഒപ്പം മറ്റു 12 ആശുപത്രികളെയും ട്രയലിനായി തെരഞ്ഞെടുത്തിട്ടുണ്ട്. IMS and SUM Hospital -ഒഡീഷ, കൂടാതെ Visakhapatnam, Rohtak, New Delhi, Patna, Belgaum (Karnataka), Nagpur, Gorakhpur, Kattankulathur (Tamil Nadu), Hyderabad, Arya Nagar, Kanpur (Uttar Pradesh) Goa എന്നിവിടങ്ങളിലുള്ള ആശുപത്രികളാണിവ.

ഫൈനൽ ട്രയലിനിശേഷം ഈ വർഷാവസാനം തന്നെ വാക്‌സിൻ വിപണിയിലെത്തും. അടുത്തവർഷം മാർച്ചിനുള്ളിൽ 40 കോടി ഡോസ് തയ്യറാക്കാനാണ് ലക്ഷ്യമിടുന്നത്. 2021 അവസാനത്തോടെ 200 കോടി ആളുകൾക്ക് വാക്സിനെത്തിക്കാനാണ് പദ്ധതിയെന്ന് സിറം സിഇഒ പൂർണ്ണവാല പറഞ്ഞു.

റഷ്യ ഇപ്പോൾ പുറത്തിറക്കാൻ പോകുന്ന കോവിഡ് വാക്‌സിൻ വിശ്വസനീയമല്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരിക്കുന്നു.

Related Posts

More News

പൊന്നാനി: താലുക്ക് ഓഫീസിൽ ആഴ്ചകളായി തഹസിൽദാർ ഇല്ലാത്തത് മുലം ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങക്ക് പരിഹാരം കാണുവാൻ അടിയന്തരമായി തഹസിൽദാറെ നിയമിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് താലൂക്ക് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ:കെ.പി.അബ്ദുൾ ജബ്ബാർ, എ.പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എം.രാമനാഥൻ, കെ.സേതുമാധവൻ, ടി.വി.ബാവ, മുൻസിപ്പൽ മുൻസിപ്പൽ കൗൺസിലർന്മാരായ ശ്രീകല, മിനി ജയപ്രകാശ്, പി.സക്കീർ അഴീക്കൽ, […]

കുവൈറ്റ്: ക്രൈസ്തവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ നോയമ്പ്. കുവൈറ്റിലാണെങ്കില്‍ ശൈത്യകാലത്തിന്‍റെ ആരംഭവും. പിറവിക്കാലത്തിന്‍റെ സന്തോഷവും പുറത്തു കുളിരുംകൂടിയാകുമ്പോള്‍ ജനങ്ങള്‍ സാസ്വദിച്ച് ആഘോഷിക്കുന്ന കാലം. അവരുടെ ആഘോഷങ്ങള്‍ക്ക് രുചികളുടെ ഉല്‍സവമേളം ഒരുക്കാനുള്ള പുറപ്പാടിലാണ് കുവൈറ്റ് കാലിക്കട്ട് ചെഫ് റസ്റ്ററന്‍റ്. നോമ്പ് കാലത്ത് എന്ത് രുചിയുല്‍സവം എന്ന് ചോദിക്കരുത് ? ആ ചോദ്യത്തിനുള്ള ഉത്തരമാണ് കുവൈറ്റിലെ പ്രവാസി മലയാളികളുടെ കേരളമായ അബ്ബാസിയയിലെ കാലിക്കട്ട് ചെഫ് റസ്റ്ററന്‍റ് നല്‍കുന്നത്. നോയമ്പ് നോക്കുന്നവര്‍ക്ക് പ്രത്യേക വിഭവങ്ങള്‍, അതും കേരളത്തിന്‍റെ പരമ്പരാഗത തനിമയില്‍ ഒരുക്കുകയാണിവിടെ. […]

ലണ്ടന്‍: ഫോര്‍~ഡേ വീക്ക് സംവിധാനം ബ്രിട്ടനില്‍ ട്രെന്‍ഡാകുന്നു. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കാന്‍ രാജ്യത്തെ നൂറ് സ്വകാര്യ കമ്പനികള്‍ കൂടി തീരുമാനമെടുത്തു കഴിഞ്ഞു. ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി ചെയ്താലും ശമ്പളത്തില്‍ കുറവ് വരില്ല. ഇപ്പോള്‍ പ്രഖ്യാപനം നടത്തിയ നൂറു കമ്പനികളിലായി 2600~ഓളം ജീവനക്കാരുണ്ട്. ആറ്റം ബാങ്ക്, ഗ്ളോബല്‍ മാര്‍ക്കറ്റിങ് കമ്പനിയായ അവിന്‍ എന്നിവയാണ് ആഴ്ചയില്‍ നാല് ദിവസംമാത്രം പ്രവൃത്തിദിനമാക്കിയ കമ്പനികളിലെ രണ്ട് വമ്പന്മാര്‍. രണ്ട് കമ്പനികളിലുമായി 450~ഓളം ജീവനക്കാര്‍ക്ക് യു.കെയിലുണ്ട്. ജോലി സമയം […]

മാഡ്രിഡ്: എണ്ണക്കപ്പലിനു കീഴില്‍ അള്ളിപ്പിടിച്ച് യാത്ര ചെയ്ത് മൂന്ന് നൈജീരിയന്‍ അഭയാര്‍ഥികള്‍ സ്പെയ്നിലെത്തി. 11 ദിവസവും അയ്യായിരം കിലോമീറ്ററും (2700 നോട്ടിക്കല്‍ മൈല്‍) നീണ്ട കടല്‍യാത്രയ്ക്കുശേഷം സ്പെയിനിലെ കാനറി ഐലന്‍ഡ്സിലെത്തിയ ഇവരെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. പ്രൊപ്പല്ലറിന്റെ മുകളില്‍ വെള്ളത്തില്‍ തൊട്ടുള്ള ഭാഗമായ റഡറില്‍ കയറിയാണ് മൂവരും യാത്ര ചെയ്തത്. മൂന്നുപേരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്ററ് ഗാര്‍ഡ് പുറത്തുവിട്ടു. ആശുപത്രി വിട്ടാലുടന്‍ ഇവരെ സ്വദേശത്തേക്കു തിരികെ നാടുകടത്താനാണ് അധികൃതരുടെ തീരുമാനം.

ന്യൂഡൽഹി:  തന്നെ കൂട്ടം ചേർന്ന് പീഡിപ്പിക്കുകയും തന്റെ മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കോടതി ജീവപര്യന്തരം ശിക്ഷിച്ച 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ച നടപടിക്കെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ വേഗത്തിൽ കേൾക്കാമോ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ബിൽക്കിസ് ബാനുവിന്റെ അഭിഭാഷക േചാദിച്ചു. പ്രതികളെ മോചിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ ബിൽക്കിസ് ബാനു പുനഃപരിശോധനാ ഹർജിയും നൽകി. […]

ലണ്ടന്‍: ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോ പസഫിക് മേഖലയില്‍ നിരവധി അവസരങ്ങുണ്ടെന്നും സുനാക് ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും പൂര്‍ത്തിയാകാനിരിക്കുന്നതേയുള്ളൂ.

മോസ്കോ: യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധത്തിന്റെ കേട് തീര്‍ക്കാന്‍ റഷ്യ ഇന്ത്യയുടെ സഹായം തേടുന്നു. കാര്‍, വിമാനം, ട്രെയിന്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ അടിയന്തരമായി ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനാണ് ശ്രമം. ഇത്തരത്തില്‍ അഞ്ഞൂറിലധികം ഉത്പന്നങ്ങളുടെ ലിസ്ററും റഷ്യ ഇന്ത്യയ്ക്കു നല്‍കിയതായാണ് വിവരം. പാക്കേജിങ് ഉത്പന്നങ്ങള്‍, പേപ്പര്‍ ബാഗ്, അസംസ്കൃത പേപ്പര്‍ ഉത്പന്നം, ടെക്സ്റൈ്റല്‍, ലോഹ ഉത്പന്നങ്ങള്‍ തുടങ്ങിയവ പട്ടികയിലുണ്ട്. ഇന്ത്യയിലെ വ്യവസായ മേഖലയ്ക്ക് പ്രതീക്ഷ പകരുന്നതാണ് ഈ നീക്കം. റഷ്യയില്‍നിന്നുള്ള ആവശ്യം വര്‍ധിച്ചു […]

തിരുവനന്തപുരം: കൃഷി വകുപ്പ് സെക്രട്ടറി ബി. അശോകിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി ക്യാബിനറ്റ്. ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കുന്ന ബില്ലിൽ ബി.അശോക് രേഖപ്പെടുത്തിയ കുറിപ്പ് പരിധി വിട്ടെന്നാണ് വിലയിരുത്തൽ. അശോക് ഫയലിൽ എഴുതിയത് ഒന്നര പേജ് കുറിപ്പാണ്. ഉദ്യോഗസ്ഥർ പരിധി വിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്ന് മന്ത്രിമാർ. വിഷയത്തിൽ ഒതുങ്ങി നിന്നാവണം കുറിപ്പുകൾ. മന്ത്രിസഭയുടെ അഭിപ്രായം ചീഫ് സെക്രട്ടറി ബി.അശോകിനെ അറിയിക്കും. ബില്ലിൽ സാങ്കേതിക പിഴവുകൾ ഉണ്ടെന്ന് ബി.അശോകിന്റെ കുറിപ്പിൽ പറയുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് […]

മുംബൈ: ഇന്ത്യയിലെ പ്രമുഖ ജനറൽ ഇൻഷുറൻസ് കമ്പനിയായ എച്ച്‌ഡിഎഫ്‌സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനി, ഒപ്റ്റിമ സെക്യൂർ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ തവണകളായി പ്രീമിയം പേയ്‌മെന്റ് ഓപ്ഷന്റെ മാര്‍ഗ്ഗം തെളിയ്‌ക്കുന്ന സവിശേഷത അവതരിപ്പിക്കുന്നു. ഈ സവിശേഷതയുടെ അവതരണത്തോടെ, ആരോഗ്യ ഇൻഷുറൻസ് കൂടുതൽ താങ്ങാനാവുന്നതും ഉപഭോക്താക്കൾക്ക് സൗകര്യപ്രദവുമാക്കാനും ബൃഹത്തായ ഉപഭോക്താക്കളെ കൂടുതൽ ഇൻഷുറൻസ് ചേര്‍ക്കലുകളിലേക്ക്‌ നയിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഒപ്റ്റിമ സെക്യൂർ പ്ലാനിന്റെ പ്രാഥമിക പുതിയ സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു: പ്രീമിയം പേയ്‌മെന്റിനുള്ള തവണ ഓപ്ഷൻ: അധികമായിട്ടുള്ള സാമ്പത്തിക […]

error: Content is protected !!