വാക്‌സിന്‍ ക്ഷാമം രൂക്ഷം; ഇടുക്കിയിലെ സ്വകാര്യ ആശുപത്രികള്‍ കുത്തിവയ്പ് നിര്‍ത്തി, ഇനി ബാക്കിയുള്ളത് പതിനായിരം ഡോസുകള്‍ മാത്രം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, April 16, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ പല ജില്ലകളിലും വാക്സീന്‍ ക്ഷാമം തുടരുകയാണ്. ഇടുക്കിയിലെ സ്വകാര്യ ആശുപത്രികള്‍ കുത്തിവയ്പ് നിര്‍ത്തി. ഇനി ബാക്കിയുള്ളത് പതിനായിരം ഡോസുകള്‍ മാത്രമാണ്. തിരുവനന്തപുരത്ത് 188 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് 34 എണ്ണം മാത്രമാണ്.

അതിനിടെ, സംസ്ഥാനത്തെ കോവിഡ് തീവ്രവ്യാപനം നേരിടാൻ ഇന്നും നാളെയും കൂട്ടപ്പരിശോധന നടക്കും. രണ്ട് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരെ പരിശോധിക്കാനാണ് നീക്കം.

കടകൾ, ഹോട്ടലുകൾ, വിനോദ സഞ്ചാരം, പൊതു ഗതാഗതം , വിതരണ ശ്യംഖലകളിലെ തൊഴിലാളികൾ എന്നിവരിൽ പരിശോധന നടത്തും. വാക്സീൻ എടുക്കാത്ത 45 വയസിനു താഴെ പ്രായമുള്ളവരേയും ഉൾപ്പെടുത്തും.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത പരമാവധി പേരെ കണ്ടെത്തി പരിശോധിക്കാനാണ് പരിശ്രമം. രോഗബാധിതരുടെ എണ്ണം ഉയർന്നു നിൽക്കുന്ന എറണാകുളം, കോഴിക്കോട് ജില്ലകളിൽ കൂടുതൽ സാംപിളുകളെടുക്കും.

×