ആദ്യ ഡോസ് വാക്സിനെടുത്തതിന് പിന്നാലെ കോവിഡ് പോസിറ്റീവ് ആയാല്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ കഴിയില്ലേ? രോഗമുക്തി നേടി എത്ര ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കാം; ആരോഗ്യ മന്ത്രാലയം പറയുന്നത് ഇങ്ങനെ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, May 11, 2021

ഡല്‍ഹി:  കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കുകള്‍ അനുസരിച്ച് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം രോഗം പിടിപെടുന്നവരുടെ എണ്ണം 0.05 ശതമാനം മാത്രമാണ്.

ആദ്യ ഡോസ് വാക്സിനെടുത്തതിന് പിന്നാലെ കോവിഡ് പോസിറ്റീവ് ആയാല്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ കഴിയില്ല എന്ന് അര്‍ഥമില്ല. രോഗമുക്തി നേടിയതിന് നാല് മുതല്‍ എട്ട് ആഴ്ചകള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിക്കാം എന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നത്.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍, അസുഖം തീവ്രതയിലെത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞവര്‍ എന്നിവരാണ് ഈ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത്.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നിര്‍ദേശ പ്രകാരം രോഗ ലക്ഷണമില്ലാത്തവര്‍ക്ക് ക്വാറന്റൈ പ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്സിന്റെ പ്രവര്‍ത്തനം സ്വീകരിച്ച വ്യക്തിയുടെ ആരോഗ്യം, വൈറസിന്റെ തീവ്രത, വ്യതിയാനം, എന്നിവയെ ആശ്രയിച്ചാണെന്നും സിഡിസി പറയുന്നു.

×