കൊവിഡ് വാക്സിനായി ആഗോള ടെണ്ടര്‍: മൂന്നുകോടി ഡോസുകള്‍ വാങ്ങുമെന്ന് മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, May 17, 2021

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ നടപടി ഇന്ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് കോടി ഡോസ് വാക്‌സിന്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഐ.സി.എം.ആറിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിലവില്‍ വാക്‌സിന്‍ നല്‍കുന്നില്ല. അവരില്‍ വാക്‌സീന്‍ പരീക്ഷണം നടക്കുന്നതിനാലായിരുന്നു ഇത്. അവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നതില്‍ കുഴപ്പമില്ല എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയില്‍ നാഷണല്‍ ടെക്‌സിക്കല്‍ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി ചോദിച്ച്‌ ഐ.സി.എം.ആറുമായി ബന്ധപ്പെടും. കൊവിഡ് കാരണം ഗര്‍ഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് രക്തസമ്മര്‍ദ്ദം എന്നിവ വാര്‍ഡ് സമിതിയിലെ ആശവര്‍ക്കര്‍മാരെ മുന്‍നിറുത്തി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..

×