ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച യുവാക്കളില്‍ ചിലര്‍ക്ക് മയോകാര്‍ഡിറ്റിസ് റിപ്പോര്‍ട്ട് ചെയ്തതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം

New Update

ടെല്‍അവീവ്‌: 16-30 വയസ്സുവരെ പ്രായമുളളവരില്‍ മയോകാര്‍ഡിറ്റിസ് റിപ്പോര്‍ട്ട് ചെയ്യുന്നതും ഫൈസര്‍ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം.

Advertisment

publive-image

അതെസമയം, ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച യുവാക്കളില്‍ ചിലര്‍ക്ക് മയോകാര്‍ഡിറ്റിസ് (ഹൃദയ പേശികളിലുണ്ടാകുന്ന വീക്കം) റിപ്പോര്‍ട്ട് ചെയ്തതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ സാധാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതലായി വാക്സിനെടുത്തവരില്‍ മാത്രം മയോകാര്‍ഡിറ്റിസ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഫൈസര്‍ അറിയിച്ചു.

ഇസ്രയേലില്‍ 2020 ഡിസംബറിനും 2021 മെയ്മാസത്തിനും ഇടയില്‍ ഇത്തരത്തില്‍ 275 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. വാക്സിന്‍ സ്വീകരിച്ച അമ്പതുലക്ഷം പേരില്‍ മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

95 ശതമാനം കേസുകളും ഗുരുതരമല്ലെന്നും മയോകാര്‍ഡിറ്റിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികള്‍ നാലുദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ ചെലവഴിച്ചിട്ടില്ലെന്നും മൂന്നു വിദഗ്ധ സമിതികള്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

covid vaccine
Advertisment