അന്തര്‍ദേശീയം

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, June 12, 2021

ഹൂസ്റ്റണ്‍: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ആശുപത്രി അധികൃതര്‍ തല്‍ക്കാലം സര്‍വിസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രിയിലാണ് സംഭവം.

മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ ശൃംഖലയില്‍ 25000ത്തില്‍ അധികം ജീവനക്കാര്‍ ഉണ്ടെന്നും ഇതില്‍ 24947 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി സി.ഇ.ഒ മാര്‍ക്ക് ബൂം പറഞ്ഞു.

178 പേര്‍ പതിനാലു ദിവസത്തിനകം വാക്‌സിനേഷന്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 27 ജീവനക്കാര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. അവരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അനുവദിച്ച സമയ പരിധിക്കുള്ളില്‍ ഇവരും രണ്ടാമത്തെ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ പിരിച്ചു വിടുമെന്നും സി.ഇ.ഒ പറഞ്ഞു.

×