Advertisment

രണ്ടു ഡോസ്  വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണ്ട, വാക്‌സിനേഷന്റെ രണ്ടാം ഡോസ് നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: രണ്ടു ഡോസ്  വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാക്‌സിനേഷന്റെ രണ്ടാം ഡോസ് നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമെന്നും ഇത് ലഭ്യമാകുന്നതില്‍ പ്രത്യേക പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കൃത്യമായ പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment

publive-image

ആദ്യ ഡോഡ് എടുത്തശേഷം സാങ്കേതിക കാരണങ്ങളാല്‍ ഓണ്‍ലൈനില്‍ രേഖപ്പെടാതെ പോകുന്നതു കാരണം പലര്‍ക്കും രണ്ടാം ഡോസ് എടുക്കാനാവുന്നില്ലെന്നും സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നില്ലെന്നുമുള്ള പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രത്യേക പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ അതത് തലങ്ങളില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചാല്‍ കൃത്യമായ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ടു ഡോസ്  വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ സര്‍ട്ടിഫക്കറ്റ് നിര്‍ബന്ധിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

covid vaccine
Advertisment