ദേശീയം

ഇതുവരെ സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നല്‍കിയത്‌ 81.39 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ; 4.23 കോടിയിലധികം ബാലൻസ് ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, September 24, 2021

ഡല്‍ഹി: ഇതുവരെ സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നല്‍കിയത്‌ 81.39 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകകളെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. 4.23 കോടിയിലധികം ബാലൻസ് ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമെന്ന്‌ മന്ത്രാലയം വ്യക്തമാക്കി

81.39 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാന സർക്കാർ/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഇതുവരെ ഗവൺമെന്റ് ഓഫ് ഇന്ത്യ ചാനലിലൂടെയും നേരിട്ടുള്ള സംസ്ഥാന സംഭരണത്തിലൂടെയും നൽകിയിട്ടുണ്ട്. കേന്ദ്രം വ്യക്തമാക്കി.

×