ഭൂട്ടാന് 1.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ സമ്മാനമായി നൽകി ഇന്ത്യ; തിംഭുവിലേക്കുള്ള വാക്സിൻ രാവിലെ കയറ്റി അയച്ചു 

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, January 20, 2021

മുംബൈ: ഭൂട്ടാന് 1.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ സമ്മാനമായി നൽകി ഇന്ത്യ. ഭൂട്ടാനിലെ തിംഭുവിലേക്കുള്ള വാക്സിൻ രാവിലെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കയറ്റി അയച്ചു.

സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് വാക്സിന്റെ ഉല്‍പാദകർ. കോവിഡ് വാക്സിൻ മറ്റു രാജ്യങ്ങൾക്ക് നൽകുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ ആദ്യമായി വാക്സിൻ ലഭിക്കുന്ന രാജ്യമാണ് ഭൂട്ടാൻ.

പാരസെറ്റമോൾ, ഹൈഡ്രോക്സിക്ലോറോക്വിൻ, പിപിഇ, എൻ 95 മാസ്കുകൾ, എക്സ്-റേ മെഷീനുകൾ, ടെസ്റ്റ് കിറ്റുകൾ എന്നിവ ഉൾപ്പെടെ 2.8 കോടിയിൽ അധികം രൂപയുടെ ഉൽപന്നങ്ങൾ ഇന്ത്യ കോവിഡ് കാലത്ത് ഭൂട്ടാന് ​​നൽകിയിട്ടുണ്ട്.

മൂന്നാം രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 14 ഭൂട്ടാൻ പൗരന്മാരെ വന്ദേ ഭാരത് വിമാനങ്ങളിലൂടെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്നതിനും ഇവരെ ഭൂട്ടാനിൽ എത്തിക്കുന്നതിനും ഇന്ത്യ നടപടി സ്വീകരിച്ചിരുന്നു.

×