കോവിഡ് വാക്‌സിൻ ഉദ്പാദനത്തിന് 4500 കോടി നൽകുമെന്ന് കേന്ദ്ര ധനമന്ത്രാലയം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 19, 2021

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോഴും രാജ്യത്ത് വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ . വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്താന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുയാണ് ഏക മാര്‍ഗം അതിനായ് 4500 കോടി അനുവദിച്ചു ധനമന്ത്രാലയം.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് 3000 കോടിയും, ഉഭാരത് ബയോടെക്കിന് 1500 കോടി രൂപയുമാണ് സപ്ലൈ ക്രെഡിറ്റ് എന്ന നിലയില്‍ അനുവദിച്ചിരിക്കുന്നത്. ഉടന്‍ തന്നെ തുക കൈമാറുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പ്രതിമാസ ഉദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ മൂവായിരം കോടി രൂപ അനുവദിക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല കസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

×