New Update
Advertisment
ഇംഫാല്‍: മണിപ്പൂരില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച അംഗന്‍വാടി ജീവനക്കാരി മരിച്ചു. ബിഷുന്‍പുര്‍ ജില്ലയില്‍ കുംമ്ബി തെരകയിലുള്ള സുന്ദരി ദേവി എന്ന 48 കാരിയാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചത്.
ഫെബ്രുവരി 12 ന് കുംമ്ബി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വച്ചാണ് അവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.