സംസ്ഥാനത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് പത്തു ലക്ഷത്തിലധികം പേര്‍; 48,960 ഡോസ് വാക്‌സിനുകള്‍ കൂടിയെത്തിയതായി ആരോഗ്യവകുപ്പ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, March 8, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1019525 പേര്‍. തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1019525 പേര്‍. 365942 ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്‌സിനും ഇതില്‍ 186421 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാക്കുമെന്നും വാക്‌സിന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് 1056, 0471 2552056 എന്നീ നമ്പരുകളിലേക്ക് വിളിക്കാവുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിനുകളും കോഴിക്കോട് 13,120 ഡോസ് വാക്‌സിനുകളുമാണ് എത്തിയത്.

×