Advertisment

മോഡേണ വാക്സിൻ അപൂർവ്വമായി കടുത്ത അലർജിക്ക് കാരണമാകുമെന്ന് റിപ്പോർട്ട്

New Update

ഡൽഹി: മോഡേണ വാക്സിൻ ചിലയാളുകളിൽ കഠിനമായ അലർജിക്ക് കാരണമാകുമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി. ഡി. സി) . 2020 ഡിസംബർ 21 മുതൽ 2021 ജനുവരി 10 വരെ 4.04 ദശലക്ഷത്തിലധികം ആളുകൾക്ക് മോഡേണ വാക്സിൻ നൽകിയിട്ടുണ്ടെന്നും എന്നാൽ ഇതുവരെ 10 പേർക്ക് മാത്രമേ ജീവൻ അപകടപ്പെടുത്തുന്ന അലർജി പ്രതിപ്രവർത്തനം ഉണ്ടായിട്ടുള്ളതെന്നുമാണ് സി. ഡി. സി പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.

Advertisment

publive-image

മോഡേണ കൊറോണ വൈറസ് വാക്സിൻ കുത്തിവയ്പ്പ് നടത്തിയ ഒരു ദശലക്ഷം ആളുകളിൽ 2.5 അനാഫൈലക്സിസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വാക്സിനേഷനുശേഷം അപൂർവ്വമായി സംഭവിക്കുന്ന ജീവഹാനി വരെ ഉണ്ടായേക്കാവുന്ന അലർജി പ്രശ്നമാണ് അനാഫൈലക്സിസ്. മോഡേണ കോവിഡ് -19 വാക്സിൻ ലഭിച്ചതിന് ശേഷമുള്ള അനാഫൈലക്സിസ് ഒരു അപൂർവ സംഭവാമായിട്ടാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

വാക്സിൻ എടുക്കുന്ന ചിലരിൽ കഠിനമായ അലർജി ഉണ്ടാകാനുള്ള കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഇത്തരത്തിലുള്ള പത്ത് കേസുകൾ എടുക്കുകയാണെങ്കിൽ ഒമ്പതും മുമ്പ് അലർജി അനുഭവപ്പെട്ടവർക്കാണ് ഉണ്ടായിട്ടുള്ളത്. ഇവരിൽ അഞ്ചുപേർക്ക് മുമ്പ് അനാഫൈലക്സിസ് ഉണ്ടായിരുന്നു. മിക്കവർക്കും വിവിധ മരുന്നുകൾ ഉപയോഗിക്കുമ്പോൾ അലർജി അനുഭവപ്പെട്ടിട്ടുണ്ട്.

കഠിനമായ അലർജി അനുഭവപ്പെട്ട പത്ത് രോഗികളിൽ, ഒൻപത് പേർക്ക് ഛർദ്ദി, ഓക്കാനം, ശ്വാസതടസ്സം, നാവ് വീക്കം, തുടങ്ങിയ ലക്ഷണങ്ങൾ കുത്തിവയ്പ്പ് നടത്തി 13 മിനിറ്റിനുള്ളിൽ അനുഭവപ്പെട്ടു. വാക്സിൻ ലഭിച്ച് 45 മിനിറ്റിനുള്ളിൽ ഒരു സന്നദ്ധപ്രവർത്തകനിൽ രോഗലക്ഷണങ്ങൾ കാണാൻ കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

covid vaccine
Advertisment