/sathyam/media/post_attachments/A613HvN8kF3WlIc1paNS.jpg)
കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം ഉടന്‍ നടപടി കൈക്കൊള്ളണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ആദായനികുതി പരിധിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 7500 രൂപ അനുവദിക്കണമെന്ന് പി ബി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
'ആവശ്യമായവര്‍ക്കെല്ലാം സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കണം. വിദേശത്തുനിന്നുകൂടി വാക്സിന്‍ സമാഹരിച്ച് സൗജന്യ സാര്‍വത്രിക വാക്സിനേഷന് അടിയന്തരമായി തുടക്കമിടണം. രാജ്യത്ത് കൊവിഡ് വീണ്ടും കൂടുകയാണ്. മൂന്നാം തരംഗത്തിലേക്ക് കടക്കുംമുമ്പ് പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കുകയെന്നത് അത്യന്താപേക്ഷികമാണ്'.
രാജ്യത്ത് മുതിര്‍ന്നവരില്‍ 10.83 ശതമാനത്തിന് മാത്രമാണ് രണ്ടുഡോസ് കിട്ടിയത്. വാക്സിനില്ലെന്ന പരാതി എല്ലാ സംസ്ഥാനത്തിനുമുണ്ട്.വാക്സിന്‍ സംഭരണം മന്ദഗതിയില്‍ നടക്കുമ്പോഴും കേന്ദ്രം വാക്സിനേഷന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ ഒരേ ദിവസം മൂന്ന് കണക്ക് നല്‍കുകയാണെന്നും സിപിഐഎം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us