റിയാദ് : സൗദിയില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്ധിച്ചു വരുകയാണ്, മാര്‍ച്ച് പത്തുവരെ ആകെ വാക്സിന്‍ കുത്തിവെപ്പ് എടുത്തത് പതിനേഴ് ലക്ഷത്തിനടുത്താണ് മുപ്പത് ലക്ഷത്തിനടുത്ത് ആളുകള്‍ സൈഹാതി ആപ്പിള്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട് , നിരവധി പേര്‍ ദിനം പ്രതി റെജിസ്റ്റര്‍ ചെയ്ത് കുത്തിവെപ്പ് എടുക്കാനുള്ള ദിവസത്തിനായി കാത്തിരിക്കുകയാണ്.
സത്യം ഓണ്‍ലൈന്‍ സൗദി ബ്യൂറോ ചീഫ് ജയന്‍ കൊടുങ്ങല്ലൂര്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കുന്നു.
സൗദിയില്‍ ഇപ്പോള്‍ തന്നെ കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണ ങ്ങളില്‍ ഭൂരിഭാഗവും നീക്കി കഴിഞ്ഞു സൗദി അറേബ്യയില്‍ പ്രചാരണം ഇനി വാക്‌സിനേഷനില്‍ കേന്ദ്രീകരിക്കും. അതിനുള്ള പരസ്യമാണ് ആരോഗ്യ വകുപ്പ് നിരന്തരം കൊടുത്തുകൊണ്ടിരി ക്കുന്നത്. ക്ലിനിക്കുകള്‍, ഫാര്‍മസി, സഞ്ചരിക്കുന്ന വാക്സിന്‍ സംവിധാനമടക്കം വന്‍ സജ്ജീകര ണമാണ് ആരോഗ്യ വകുപ്പ് രാജ്യത്ത് നടത്തിയിട്ടുള്ളത് സാധാരണ നിലയിലേക്കുള്ള അടുത്ത ചുവട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം വക്തമാക്കുന്നു
ഇടയിലുള്ള ചെയറുകളില്‍ ഇരിക്കുന്നത് ഒട്ടിച്ചിരുന്ന നോട്ടീസുകള്‍ നീക്കുന്നതാണ് കോവിഡ് കാലത്തെ അടുത്ത സ്വപ്‌നമെന്ന് കാണിക്കുന്ന വിഡിയോയും ഇതിനായി മന്ത്രാലയം പുറത്തു വിട്ടു. കോവിഡ് ബാധ നിയന്ത്രിക്കുന്നതില്‍ പ്രധാനമായ സാമൂഹിക അകലം പാലിക്കുന്നതിനാണ് പൊതു ഇടങ്ങളിലെ ഇരിപ്പിടങ്ങളില്‍ ഇത്തരം നോട്ടീസ് പതിച്ചിരിക്കുന്നത്.
വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പൊതുജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദുല്‍ അലി കഴിഞ്ഞ ദിവസം പറഞ്ഞു. വാക്‌സിനേഷനില്‍ കേന്ദ്രീകരിക്കുകയാണെങ്കിലും പുതിയ കോവിഡ് കേസുക ളിലും ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ കാര്യത്തിലും അതീവശ്രദ്ധ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഹൈപ്പര്‍സെന്‍സിറ്റിവിറ്റി രോഗാവസ്ഥയുള്ളവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നതിന് വിവിധ സ്ഥാപനങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്. റിട്ടെയില്‍, ഇലക്ട്രോണിക് ഷോപ്പു കള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവ ഈ മാതൃക പിന്തുടരണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.
അതിനിടെ സൗദിയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണനിലയി ലാകുന്നതു സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുകയാണെങ്കിലും കോവിഡ് വാക്‌സിനേഷനും വിമാനയാത്രയും ബന്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ആശങ്ക പടര്‍ന്നതിനു പിന്നാലെ ധാരാളം പ്രവാസികളാണ് കഴിഞ്ഞ ദിവസങ്ങളിലായി വാക്‌സിനേഷന് ബുക്ക് ചെയ്തത്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് നല്‍കുന്ന മറുപടി. ഇങ്ങനെയൊരു നിര്‍ദേശം ലഭിച്ചാലുടന്‍ അത് ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.
പള്ളികളിലും മറ്റു പൊതു ഇടങ്ങളിലും തുടരുന്ന സാമൂഹിക അകലം കൂടി നീക്കുന്നതിനുള്ള അടുത്ത ചുവട് വാക്‌സിനേഷനാണെന്ന സന്ദേശവുമായാണ് ആരോഗ്യ മന്ത്രാലയം ബോധവല്‍ ക്കരണം ശക്തമാക്കിയിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ സിഹത്തി എന്ന ആപ് ഡൗണ്‍ ലോഡ് ചെയ്ത് സൗജന്യ വാക്‌സിനേഷനുവേണ്ടി റിസര്‍വേഷന്‍ നടത്താനാണ് ആവശ്യപ്പെടുന്നത്.
ഇപ്പോള്‍ നിര്‍ബന്ധം ചെലുത്തുന്നില്ലെങ്കിലും അടുത്ത ഘട്ടത്തില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കു മെന്നും അത് വിമാന യാത്രയുമായി ബന്ധിപ്പിക്കുമെന്നുമുള്ള ആശങ്ക വ്യാപകമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ വിവിധ മാധ്യമങ്ങളിലൂടെ നടത്തുന്ന ബോധവല്‍ക്കരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രവാസികളുടെ ബുക്കിംഗ് വര്‍ധിപ്പിച്ചത്.
വാക്‌സിനേഷന്‍ ഒന്നും രണ്ടും ഘട്ടം പൂര്‍ത്തിയാക്കിയ പ്രവാസികള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിശദീകരിച്ചും ഒരു വിധത്തിലുളള പ്രയാസവുമില്ലെന്ന് ചൂണ്ടിക്കാട്ടിയും സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകളും ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നുണ്ട്.
സത്യം ഓണ്‍ലൈന്‍ സൗദി ബ്യൂറോ ചീഫ് ജയന്‍ കൊടുങ്ങല്ലൂര്‍ വാക്സിന്‍ കുത്തിവെപ്പ് മാര്‍ച്ച് പത്തിന് മന്ഫുഹാ പി എച്ച് സി സെന്ററില്‍ എത്തി വാക്‌സിനേഷന്‍ സ്വീകരിച്ചു. വളരെ ലളിതമായ കാര്യങ്ങള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല നമ്മുടെ ഐ ഡി കൊടുത്താല്‍ ബുക്ക് ചെയ്ത കാര്യങ്ങള്‍ വെരിഫൈ ചെയ്തു ഉടനെ തന്നെ കുത്തിവെപ്പ് നല്‍കും പത്ത് മിനിറ്റ് അവിടെ നിരീക്ഷണത്തിന് ഇരുത്തും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവ പെടുന്നുണ്ടെങ്കില്‍ ചെക്ക് ചെയ്യാന്‍ വേണ്ടിയാണ് ഇല്ലെങ്കില്‍ ഉടനെ പുറത്തുവരാം വളരെ ഈസിയാണ് എല്ലാ പ്രവാസികളും വാക്സിന്‍ എടുക്കാന്‍ മുന്നോട്ട് വരണം. ആരോഗ്യ മന്ത്രാലയത്തിന്‍റെ വാക്സിനേഷന്‍ യന്ജ്ജത്തില്‍ എല്ല ഇന്ത്യന്‍ പ്രവാസികളും പങ്കാളിയായി കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ സഹകരിക്കുകയും നിര്‍ദേശങ്ങള്‍ അനുസരിക്കാനും എല്ലാവരും ശ്രമിക്കേണ്ടതുണ്ട്.