Advertisment

രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

New Update

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യഴാഴ്ച 14 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായും മന്ത്രാലയം അറിയിച്ചു. 68,53,083 ആരോഗ്യപ്രവര്‍ത്തകര്‍, 60,90,931 കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കി.

ഗുരുതര രോഗങ്ങളുള്ള 45 വയസ്സിന് മുകളില്‍ പ്രായമുള്ള 2,35,901 പേര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 16,16,920 പേര്‍ക്കും രണ്ടാംഘട്ടത്തില്‍ കോവിഡ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 31,41,371 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60,90,931 മുന്‍നിര പ്രവര്‍ത്തകര്‍ക്കും രണ്ടാം ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം 49-ാം ദിവസം പിന്നിടുകയാണ്.

അതേസമയം ആറു സംസ്ഥാനങ്ങളിലെ കോവിഡ് വര്‍ധനവ് ആശങ്ക സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 84.4 ശതമാനം കോവിഡ് കേസുകളും മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യത്ത് ഇതുവരെ 1.76 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 1.58 ശതമാനമാണിത്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം. കേരളമാണ് രണ്ടാമത്.

Advertisment